അതെങ്ങനെ ശരിയാകും: ‘മൂന്നു വയസുകാരിയുടെ മൂന്നു വർഷത്തെ സമ്പാദ്യം’

Keralam News

തിരുവനന്തപുരം: ഒരു പോസ്റ്റിനു പിന്നാലെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീമിന് കിട്ടിയത് ട്രോളുകളുടെ തിരിച്ചടി. നിരാമയി എന്ന കൊച്ചു പെൺകുട്ടി ഡിവൈഎഫ്ഐ നടത്തുന്ന സന്നദ്ധ പദ്ധതിക്ക് കൊടുത്ത സംഭാവനയെ അഭിനന്ദിച്ചുകൊണ്ടിട്ട പോസ്റ്റാണ് അതിനു വഴിയൊരുക്കിയത്.

മൂന്നു വയസുള്ള പെൺകുട്ടിയുടെ മൂന്നു വർഷത്തെ സമ്പാദ്യക്കുടുക്ക എന്ന് പറഞ്ഞാണ് പോസ്റ്റ് ഇട്ടത്. അതെങ്ങനെ സാധ്യമാകും, കണക്കിലെന്തോ തകരാറുണ്ടല്ലോ എന്നെല്ലാം പറഞ്ഞ് പിന്നെ ട്രോളുകളായി. മെഡിക്കൽ കോളേജിന് അടുത്ത് തുടങ്ങാനിരിക്കുന്ന ഹെൽപ് ലൈൻ സെന്റർ കെട്ടിട നിർമ്മാണത്തിനും വർക്കല ബ്ലോക്ക് കമ്മിറ്റി സ്വന്തമായി വാങ്ങുന്ന ആംബുലൻസിനുമായുള്ള ഫണ്ട് ശേഖരണത്തിലേക്കാണ് കുട്ടി പൈസ നൽകിയത്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണിത്.