നവജാതശിശുവിനെ ഉപേക്ഷിച്ച കേസില്‍ രണ്ടാമത്തെ യുവതിയുടെയും മൃദദേഹം കണ്ടെത്തി

Keralam News

കൊല്ലം ഊഴായിക്കോട് നവജാതശിശുവിനെ അമ്മ ഉപേക്ഷിച്ച കേസില്‍ വഴിത്തിരിവ്. ആദ്യയുവതിയുടെ മരണത്തിനു പിന്നാലെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടാമത്തെ യുവതിയുടെയും മൃദദേഹം കണ്ടെത്തി. കേസില്‍ പ്രധാന പ്രതിയായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകള്‍ ഗ്രീഷ്മയുടെ മൃദദേഹമാണ് ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടത്തിയത്. രണ്ടുപേരില്‍ ഒരാളായ രേഷ്മയുടെ സഹോദരന്റെ ഭാര്യ ആര്യയുടെ മൃദദേഹം നേരത്തെതന്നെ ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടത്തിയിരുന്നു.

സംഭവത്തില്‍ അമ്മയായ രേഷ്മയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് യുവതികളെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ പറഞ്ഞ ദിസത്തില്‍ ഹാജരാകാത്തതിനെ തുടര്‍ന്നുള്ള അന്വേഷത്തിലാണ് കാണാതായെന്ന വിവരം ലഭിച്ചത്. ഇവര്‍ ഇത്തിക്കരയാറ്റിനു അടുത്തായി പോകുന്ന സി.സി.ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇത്തിക്കരയാറ്റില്‍ എത്തിയത്.