മട്ടൻകറി ഇല്ല: വിവാഹത്തിൽ നിന്നും പിന്മാറി വരനും കുടുംബവും

India News

കേരളത്തിൽ സ്ത്രീധനത്തിന്റെയും പാരിതോഷികങ്ങളുടെ പേരിൽ വിവാഹങ്ങൾ മുടങ്ങുമ്പോൾ ഒഡിഷയിൽ വളരെ രസകരമായ ഒരു കാരണത്താൽ വിവാഹം മുടങ്ങിയിരിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. മട്ടൻകറിയാണ് ഈ വിവാഹത്തിലെ വില്ലൻ. കേട്ടുകേൾവി പോലുമില്ലാത്ത രസകരമായ സംഭവം നടന്നത് ഒഡിഷയിലെ സുകിന്ദയിലാണ്. വിവാഹവിരുന്നിൽ മട്ടൻകറി വിളമ്പിയില്ല. കിയോന്‍ജാര്‍ ജില്ലയിലെ റേബനാപാലസ്പാര്‍ സ്വദേശി രാമകാന്ത് പത്രയും കുടുംബവും വിവാഹത്തിൽ നിന്നും പിന്മാറി.

വിവാഹ ചടങ്ങുകൾക്കായി വധുവിന്റെ വീട്ടിൽ എത്തിയതായിരുന്നു ഇവർ. ആഡംബരപരമായ വരവേൽപ്പായിരുന്നു വധുവിന്റെ വീട്ടുകാർ അവർക്കു നൽകിയിരുന്നത്. ശേഷം ഭക്ഷണത്തിനു ക്ഷണിക്കുന്നവിടെ നിന്നാണ് പ്രശ്നമാണ് ആരംഭിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തിയവരിൽ ചിലർ മട്ടൻകറി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മട്ടൻകറി തയാറായിട്ടില്ലെന്നറിഞ്ഞതും വിരുന്നുകാരുടെ ഭാവം മാറി. അവർ പാചകക്കാരോടും പെണ്ണുവീട്ടുകാരോടും തട്ടിക്കയറുകയും അവസാനം അത് വിവാഹം മുടങ്ങാനുള്ള കാരണത്തിലേക്ക് കലാശിക്കുകയും ചെയ്തു. തീരുമാനത്തിൽ നിന്നും പിന്മാറുന്നതിന് വധുവിന്റെ കുടുംബം വരനെ നിബന്ധിച്ചെങ്കിലും അത് നടന്നില്ല. മാത്രമല്ല അന്ന് രാത്രിയോടുകൂടിതന്നെ വരൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.