രാജിയില്‍ പ്രതികരിച്ച് എം.സി ജോഫൈന്‍

Keralam News

നിരവധി വിമര്‍ശങ്ങള്‍ക്കൊടുവില്‍ വനിത കമ്മീഷന്‍ പദവിയില്‍ നിന്നും രാജിവെച്ച എം.സി ജോഫൈന്‍ വനിത കമ്മീഷന്‍ ഓഫീസില്‍നിന്നും പടിയിറങ്ങി. 11 മാസം ബക്കിനില്‍ക്കെയാണ് പടിയിറക്കം. രാജിയില്‍ ഒന്നും പറയാനില്ലന്നായിരുന്നു എം.സി ജോഫൈന്റെ പ്രതികരണം.

ചാനല്‍ ചര്‍ച്ചക്കിടെ ഗാര്‍ഹിക പീഢനത്തെതുടര്‍ന്ന് പരാതി പറഞ്ഞ യുവതിയോട് അപമര്യാദയായി പെരുമാറുകയും വിചാരണ നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് രാജി. സംഭവത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ എം.സി ജോഫൈന്‍ വിശദ്ധീകരണം നല്‍കിയിരുന്നു.