കേന്ദ്ര നിയമങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി തമഴ്‌നാട് സര്‍ക്കാര്‍

India News

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവിധ നിയമങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായി തമിഴ്‌നാട് സര്‍ക്കാര്‍. പൗരത്വ നിയമം, കാര്‍ഷിക നിയമം, ന്യൂട്രിനോ പ്രൊജക്ട്, കൂടംകുളം ആണവനിലയം, ചെന്നൈ സേലം എക്സ്പ്രസ് ഹൈവേ
എന്നീ നിയമങ്ങളില്‍ പ്രതിഷധിച്ചവര്‍ക്കെതിരെയുള്ള ഉയര്‍ന്ന കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

മുഖ്യമന്ത്രി സ്റ്റാന്‍ലിന്റെ നിര്‍ദേശപ്രകാരം മുന്‍സര്‍ക്കാരിന്റെ കാലത്തെടുത്ത എല്ലാ കേസുകളും പരിശോധിക്കും. അക്രമാസക്തമല്ലാത്ത സമാധാനപരമായ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കാനും നിര്‍ദേശം നല്‍കി.