ചാക്കിലും സഞ്ചിയിലുമായിഅഞ്ഞൂറിന്റെ നോട്ടുകെട്ടുകള്‍.കാറില്‍ കടത്തിയ രേഖയില്ലാത്ത85ലക്ഷം രൂപയുമായി ഒരാള്‍പിടിയില്‍

Breaking Crime Local News

മലപ്പുറം: ചാക്കിലും സഞ്ചിയിലുമായി അഞ്ഞൂറിന്റെ നോട്ടുകെട്ടുകള്‍. കാറില്‍ കടത്തിയ രേഖയില്ലാത്ത 85ലക്ഷം രൂപയുമായി ഒരാള്‍പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് എണ്ണപ്പാറ ഭാഗത്ത് വെച്ച് കൊടുവള്ളി ഭാഗത്ത് നിന്ന് വരികയായിരുന്നു ഇയോണ്‍ കാറില്‍ നിന്ന് 85 ലക്ഷം രൂപ വാഴക്കാട് പോലീസ് പിടികൂടിയത് .മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി വൈ എസ് പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ വാഴക്കാട് എസ് ഐ അലവിക്കുട്ടി ടീമുമാണ് പ്രതിയെ എടവണ്ണപ്പാറയില്‍ വച്ച് പിടികൂടിയത് .കൊടുവള്ളി ഭാഗത്തുനിന്ന് വരുകയായിരുന്ന ചേലേമ്പ്ര പൈങ്ങോട്ടൂര്‍ പാലപ്പെട്ടി കൊട്ടാരം തൊടി വീട്ടില്‍ മുഹമ്മദ് റഫീഖിനെ (32) യാണ് വാഴക്കാട് പോലീസ് പിടികൂടിയത് . രാവിലെ 9 30 ഓടുകൂടിയാണ് എടവണ്ണപ്പാറയില്‍ വച്ച് റഫീഖിനെ പിടികൂടിയത്.റഫീഖ് യാത്ര ചെയ്ത ഇയോണ്‍ കാറിന്റെ മുന്‍ സീറ്റിനടിയിലും ഡ്രൈവിംഗ് സീറ്റിനടിയിലും ചാക്കിലും സഞ്ചിയിലുമായ് ഒളിപ്പിച്ചുവെച്ച നിലയില്‍ ആയിരുന്നു.പരിശോധനയില്‍ എ എസ് ഐ റഫീഖ് ബാബു സിപിഒ മാരായ പ്രദീപ്,ലത്തീഫ് തുടങ്ങിയവരും സംബന്ധിച്ചു.