ഈസറ്റ് കോഡൂരില്‍ ഓട്ടോ മറിഞ്ഞ് പരുക്കേറ്റ യുവാവ് മരിച്ചു

Breaking Interview Local

മലപ്പുറം: ഈസ്റ്റ്‌കോഡൂരില്‍ ഓട്ടോ മറിഞ്ഞ് ഗുരുതര പരുക്കേറ്റ്് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഈസ്റ്റ്‌കോഡൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ പലാംപടിയന്‍ പരേതമുഹമ്മദലിയുടെ മകന്‍ ശിഹാബ്(35)ആണു മരിച്ചത്. കഴിഞ്ഞ ദിവസം ഈസ്റ്റ്‌കോഡൂര്‍ താണിക്കലിനടുത്ത്‌വെച്ചു ശിഹാബ് ഓടിച്ച ഓട്ടോമറിഞ്ഞാണു അപകടമുണ്ടായത്. തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരണപ്പെട്ടത്. മൃതദേഹം വലിയങ്ങാടി വലിയ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്തു.
മാതാവ്:ഹാജറ. ഭാര്യ:ഷെറീന. സഹോദങ്ങള്‍ :മുജീബ്,സജ്ന, റജ്ന