ചന്ദ്രിക കള്ളപ്പണ കേസ്; പത്രത്തിന്റെ ഫിനാൻസ് മാനേജറെ ചോദ്യം ചെയ്തു

Crime Keralam News

കൊച്ചി: ചന്ദ്രിക പത്രത്തിന്റെ ഫിനാൻസ് മാനേജർ സമീറിനെ ചോദ്യം ചെയ്ത് ഇഡി. ചന്ദ്രിക കള്ളപ്പണ കേസിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. പത്രത്തിലെ ജീവനക്കാർക്ക് ശമ്പളവും പിഎഫ് വിഹിതവും നല്കാൻ വേണ്ടിയാണ് പണം പിൻവലിച്ചതെന്നാണ് ഫിനാൻസ് മാനേജരുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ടുള്ള രേഖകൾ ഇഡിക്ക് നൽകിയിട്ടുണ്ട്.

ഇതോടൊപ്പം പികെ കുഞ്ഞാലിക്കുട്ടി ഇന്ന് കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇഡിക്ക് മുൻപിൽ ഹാജരാകും. പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ അഴിമതി കാണിച്ചുണ്ടാക്കിയ കള്ളപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ കുഞ്ഞാലികുട്ടി വെളുപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതി നിർദേശം അനുസരിച്ച് ഇഡി അന്വേഷിക്കുന്ന കേസിലാണ് ചോദ്യം ചെയ്യുന്നത്. പാണക്കാട് കുടുംബത്തിലുള്ളവരുടെ പേരിൽ കള്ളപ്പണം വെച്ച് ഭൂമി വാങ്ങിയെന്നും കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക്കും ഒപ്പം നിന്നെന്നുമാണ് പരാതി.

പക്ഷെ ഇന്ന് ഹാജരാകാൻ പ്രയാസമുണ്ടെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു മുൻപ് ഒരു വട്ടം കുഞ്ഞാലിക്കുട്ടിക്ക് ഇഡി ദിവസം നീട്ടി കൊടുത്തിരുന്നു.