സമൂഹമാധ്യമങ്ങൾ വഴി വർഗീയ പരാമർശം ; നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Keralam News

വർഗീയ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്തി പിണറായി വിജയന്റെ നിർദ്ദേശം. കേളത്തിന്റെ മത സൗഹാർദ്ദം ഇല്ലാതാക്കുന്നവരെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു . ഇതിനോടനുബന്ധിച്ച നടപടികൾ അന്വേഷിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നിട്ടുണ്ട്. ചർച്ചയിൽ ചീഫ് സെക്രട്ടറി , ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി മുതലായവർ പങ്കെടുത്തു.

ജനങ്ങൾക്കിടയിൽ വേർതിരിവും വിദ്വേഷവും സമൂഹത്തിൽ അസ്വസ്ഥതയും ഉണ്ടാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ നിർദാക്ഷിണ്യമായി നേരിടും. കേരളമെന്നാൽ മതനിരപേക്ഷതയും മതസൗഹാർദ്ദവുമുള്ള സംസ്ഥാനമാണ് . ഇതിനെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. വർഗീയ വിഭജനം ലക്ഷ്യമാക്കുന്നവരെ തടയാനും തെറ്റുകാരെ നിയമത്തിന്റെ വഴിക്ക് ശിക്ഷിക്കാനും മുഖ്യമന്ത്രി യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.