ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു

Local News

പൊന്നാനി: പൊന്നാനിയിൽ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. മുക്കാടി സ്വദേശി അബിഇര്‍ഫാനാണ് (19) ചികിത്സയിലിരിക്കെ മരിച്ചത് .
പൊന്നാനി കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിനു മുന്‍വശത്ത് താമസിക്കുന്ന മുക്കാടി സ്വദേശി ഉള്ളിമരക്കാരകത്ത് ഹബീബിന്റെ മകന്‍ അബിഇര്‍ഫാന്‍ ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇര്‍ഫാനും സുഹൃത്ത് പൊന്നാനി തെക്കേപുറം പറങ്കിവളപ്പ് സ്വദേശി ആസാമത്തിന്റെ മൊയ്തീന്‍കോയ മകന്‍ അസറുദ്ധീനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ പൊന്നാനി പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരേയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസറുദ്ധീന്‍ തൊട്ടടുത്ത ദിവസം തന്നെ മരിച്ചിരുന്നു.