കുഞ്ഞിനെ കൊന്ന് രക്ഷപ്പെടാൻ നോക്കിയശ്രീപ്രിയ സംഭവം തന്നെ

Breaking Crime Local News

മലപ്പുറം: തിരൂരില്‍ സ്വന്തം കുഞ്ഞിനെ കൊന്ന് പല നുണയും പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കിയെങ്കിലും ശ്രീപ്രിയ പിടിയിലായതു വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍. 11 മാസം പ്രായമുള്ള കളയരസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ ജഡം തൃശൂര്‍ റെയില്‍വെസ്‌റ്റേഷനു സമീപത്തെ ഓടയില്‍ നിന്നാണു കണ്ടെടുത്തത്. ബാഗിലാക്കി ഉപേക്ഷിച്ച കുഞ്ഞിന്റെ ജഡം അഴുകിത്തുടങ്ങിയിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തില്‍ കസ്റ്റഡിയിലായ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കടലൂര്‍ നെയ് വേലി സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍, ഇയാളുടെ അച്ഛന്‍ കുമാര്‍, കുമാറിന്റെ ഭാര്യ ഉഷ എന്നിവരാണ് അറസ്റ്റിലായത്.തിരൂരിനടുത്ത പുല്ലൂരിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കളയരസനേയും
കൊണ്ട് കാമുകന്‍ ജയസൂര്യനോടൊപ്പം കഴിഞ്ഞ മൂന്നു മാസമായി ശ്രീപ്രിയതാമസിച്ചിരുന്നത്.ശ്രീപ്രിയയെ കാണാതായ സംഭവത്തില്‍ വീട്ടുകാര്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. യുവതിയെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം തിരൂരില്‍ വച്ച് ബന്ധുവായ ചിദംബരശന്‍ ശ്രീപ്രിയയെ കണ്ടെത്തുകയായിരുന്നു. ചിദംബരശന്റെ ഭാര്യ വിജയയുടെ പിതൃസഹോദരന്റെ മകളാണ് ശ്രീപ്രിയ. പുല്ലൂരില്‍ ക്വാര്‍ട്ടേഴ്‌സില്‍ കാമുകനോടൊപ്പം താമസിക്കുകയാണെ
ന്നറിഞ്ഞ ചിദംബരശന്‍ പിറ്റേന്ന് പുല്ലൂരിലെ ക്വാര്‍ട്ടേഴ്‌സ് തെരഞ്ഞു ശ്രീപ്രിയയെ കണ്ടെത്തി.അവിടെ ജയസൂര്യനും അയാളുടെ അച്ഛനമ്മമാരും ഉണ്ടായിരുന്നു. ശ്രീപ്രിയ ഹോട്ടലില്‍ ജോലിക്ക് പോകുന്നുണ്ട്. കുഞ്ഞിനെ കാണണമെന്ന് ചിദംബരശന്‍ ആവശ്യപ്പെട്ടപ്പോള്‍ കുഞ്ഞിന് അസുഖമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാ
ക്കിയെന്നും അവിടെ വച്ച് കുഞ്ഞ് മരിച്ചെന്നും ശ്രീപ്രിയ പറഞ്ഞു. ഇതില്‍ സംശയം തോന്നിയ ചിദംബരശന്‍ വിവരം പ്രദേശവാസികളെ അറിയിച്ചു.തുടര്‍ന്ന് തിരൂര്‍ സി.ഐ:എം.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നാലുപേരേയും കസ്റ്റഡിയിലെടുത്തതോടെയാണ് നവജാത ശിശുവിന്റെ അരുംകൊലയുടെ ചുരുളഴിഞ്ഞത്.കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ജയസൂര്യനും അച്ഛനും നിരന്തരം നിര്‍ബ്ബന്ധിക്കാറുണ്ടായിരുന്നുവത്രെ.ശ്രീപ്രിയയെ വീട്ടിനകത്ത് അടച്ചു പൂട്ടിയ ശേഷം ജയസൂര്യനും കുമാറും ചേര്‍ന്ന് കുഞ്ഞിനെ അടിച്ചു കൊന്നുവെന്നാണ് ശ്രീപ്രിയ പറഞ്ഞത്.കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി തൃശൂരില്‍ കൊണ്ടുപോയി ഓടയിലു
പേക്ഷിച്ചത് താനാണെന്നും ശ്രീപ്രിയ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ മൃതദേഹം കണ്ടെത്താന്‍ ശ്രീപ്രിയയയും കൂട്ടി പോലീസ് തൃശൂരിലേക്ക് പോയി. ശ്രീപ്രിയ കാണിച്ചു കൊടുത്ത സ്ഥലത്തു നിന്നു തന്നെയാണ് ബാഗിനകത്ത് മൃതദേഹം കണ്ടെത്തിയത്.കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ കൊലപാതകത്തിന്
തുമ്പുണ്ടാക്കിയ തിരൂര്‍ ഡി.വൈ.എസ്.പി: പി.പി.ഷംസിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡിന്റെപ്രവര്‍ത്തനംശ്ലാഘിക്കപ്പെട്ടു.