എസ്എസ്എൽസി പരീക്ഷ മാർച്ച് നാലുമുതൽ; ആകെ 4.27 ലക്ഷം വിദ്യാർഥികൾ

Breaking Education Keralam News

തിരുവനന്തപുരം: 2023 – 24 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് നാലുമുതൽ 25 വരെ നടക്കും. 4,27,105 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 7743 വിദ്യാർഥികൾ ഇക്കുറി കൂടിയിട്ടുണ്ട്.

2,56,135 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1,67,772 പേർ മലയാളം മീഡിയത്തിലുമാണ്. മറ്റുള്ളവർ തമിഴ്, കന്നഡ മീഡിയത്തിലാണ്. 80 സ്കോർ ഉള്ള വിഷയങ്ങൾക്ക് രണ്ടര മണിക്കൂറും 40 സ്കോർ ഉള്ള വിഷയങ്ങൾക്ക് ഒന്നര മണിക്കൂറുമാണ് പരീക്ഷാ സമയം