കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കൽ ; അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് വിജിലൻസ്

Keralam News

എറണാകുളം : കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ എറണാകുളം മുൻ ജില്ലാ കളക്ടർ എം.ജി.രാജമാണിക്യത്തിന് ക്ലീൻചിറ്റ്. അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് വിജിലൻസ് കണ്ടെത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നേരത്തെ വിജിലൻസ് സമർപ്പിച്ച അന്വഷണ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. തുടർന്നുണ്ടായ വിശദമായ അന്വേഷണം നടത്തിയാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചത്.