ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിവച്ചു ; നിരക്ക് വര്‍ധന പരിഗണിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്

Keralam News

തിരുവനന്തപുരം : ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിവച്ചു. ഇന്ന് നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങളോട് ഗതാഗത മന്ത്രിയില്‍ നിന്ന് അനുകൂല സമീപനമുണ്ടായതോടെയാണ് പണിമുടക്ക് മാറ്റാൻ തീരുമാനമായത്.

ചാര്‍ജ് വര്‍ധന ആവശ്യം ന്യായമാണെന്നും ഒരു മാസത്തിനുള്ളില്‍ ചാര്‍ജ് വര്‍ധന പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നൽകിയതായി തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.