രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച ഇരുചക്രവാഹനം അന്വേഷണ സംഘം കണ്ടെടുത്തു

Crime Keralam News

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച ഇരുചക്രവാഹനം കൂടി അന്വേഷണ സംഘം കണ്ടെടുത്തു. ഇന്നലെ അറസ്റ്റിലായ അനൂപ് അഷ്റഫ്, ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണിത്. വലിയ ചുടുകാടിന് സമീപം നിന്നാണ് വാഹനം കണ്ടെത്തിയത്. കൊലപാതകത്തിന് നേരിട്ട് പങ്കെടുത്തവരാണ് അനൂപും ജസീബും എന്നാണ് പൊലീസ് പറയുന്നത്. 12 പേരിൽ, രണ്ടുപേരാണ് ഇവർ. കൂടുതൽ പേർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടക്കേണ്ടത് കൊണ്ട്, കൂടുതൽ കാര്യങ്ങൾ അന്വേഷണസംഘം പുറത്ത് വെളിപ്പെടുത്തിയിട്ടില്ല.