കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ്‌സ്ട്രീറ്റ്‌ സ്ഥാപിക്കുമെന്ന് ടൂറിസം മന്ത്രി

Keralam News

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും പദ്ധതിക്കായുള്ള മാർഗ്ഗരേഖ ഈ സമിതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

2022 മെയ് മാസത്തിലാവും പുതിയ പദ്ധതി തുടങ്ങുക. കോഴിക്കോട് കോർപറേഷനും ടൂറിസം വകുപ്പും സംയുക്തമായിട്ട് നടത്തുന്ന സ്ഥിരം ഫുഡ് സ്ട്രീറ്റ് പദ്ധതിയാണിതെന്നും കോഴിക്കോട്ടെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമായ വലിയങ്ങാടി കേന്ദ്രീകരിച്ചാവും ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കുകയെന്നും ഭാവിയിൽ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.