ഫിര്‍സേലേന നടത്തിയ വിവിധ മത്സരങ്ങിലെ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി

News

മലപ്പുറം: ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ടീം ഫിര്‍സേലേനയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. സ്‌കൂളില്‍വെച്ചു നടന്ന ചടങ്ങ് സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധി സയ്യിദ് ഹമീദലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മ ചെയര്‍മാന്‍ വി.പി.നിസാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അധ്യപകന്‍ വി. മരക്കാര്‍ മുഖ്യാതിഥിയായി. ഭാരവാഹി സി.ഷാഫി സ്വാഗതവും, ഷഫീഖ് നന്ദിയും പറഞ്ഞു. ഫിര്‍സേലേനെ കൂട്ടായ്മയിലും, ബന്ധുക്കള്‍ക്കിടയിലുമായി സംഘടിപ്പിച്ച മെഹന്ദി മത്സരം, വാട്ടര്‍ കളറിംഗ് മത്സരം, ചോദ്യോത്തര മത്സരങ്ങള്‍ എന്നിവയിലെ വിജയികള്‍ക്കാണ് സമ്മാന വിതണം നടത്തിയത്.

അതോടൊപ്പം അന്നത്തെ തൈകള്‍ ഇന്ന് ‘ ഫിര്‍സേലേന അഡ്മിന്‍സ് ചലഞ്ചിലൂടെ നടത്തിയ തൈ നടല്‍ ചലഞ്ചില്‍ പങ്കെടുത്ത മുഴുവന്‍പേര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി.
കോവിഡ് കാലത്ത് മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മക്കു പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍നിന്നും ലഭിച്ച പുരസ്‌കാരവും ചടങ്ങില്‍വെച്ചു കൈമാറി.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ വിവിധ ജീവികാരുണ്യപ്രവര്‍ത്തനങ്ങളാണു കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പോലീസിനും ഫയര്‍ഫോഴ്സിനും അടക്കം ആയിരത്തിലധികം മാസ്‌കുകള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. അതോടൊപ്പം വിവിധ രക്തദാന ക്യാമ്പുകള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍വെച്ചു നടത്തിയതിന് പിന്നാലെ ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസിന്റെ സഹകരണത്തോടെ സ്‌കൂളില്‍വെച്ചു മെഗാരാക്തദാന ക്യാമ്പും സംഘടിപ്പിച്ചു. വിവിധ സന്നദ്ധസംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കാളികളായി. അതോടൊപ്പം ഭവന നിര്‍മാണ സഹായം, ചികിത്സാ ധനസഹായ വിതരണം, കോവിഡ് കിറ്റ് വിതരണം തുടങ്ങിയവയും കൂട്ടായ്മക്കു കീഴില്‍ സംഘടിപ്പിച്ചിരുന്നു.

വിജയികള്‍

1 മെഹന്ദി മത്സരം: ബാച്ച് ഗ്രൂപ്പ് വിജയികള്‍ :
1.അഫ്സിയ(എസ്.എച്ച്.എ-2007)

  1. ഫസീല (എസ്.എച്ച്.എ-2008)
  2. ഷാഹിന(എസ്.എച്ച്.എ-2008)

ഫിര്‍ സേ ലേന മെഹന്ദി മത്സരം അഡ്മിന്‍സ് :
1.സെമീറ(എസ്.എച്ച്.എ-2008)
2 ഷാബിന ഫര്‍ഹത്ത്( നാസറിന്റെ ഭാര്യ, എസ്.എച്ച്.സി-2007)
3 നൗഷിന(എസ്.എസ്.എ-2008)

പ്രോത്സാഹന സമ്മാനം മെഹന്ദി അഡ്മിന്‍സ്:

  1. ഫര്‍സാന, (ഹാരിസിന്റെ ഭാര്യ, എസ്.എച്ച്.ബി-2007)
    2 റുമൈസ(ഷാഫിയുടെ ഭാര്യ, എസ്.സി.സി-2007)
    3 ഫസീല(എസ്.എച്ച്.എ-2007)
    4 ഉനൈസ(എസ്.എച്ച്.ബി-2007)

വാട്ടര്‍ കളറിംഗ് മത്സരം കൂട്ടായ്മ അംഗങ്ങള്‍
1നൗഫല്‍(എസ്.സി.ബി-2007)
2 നൗഷിന(എസ്.സി.ബി-2008)
3 സെമീറ എസ്.എച്ച്.എ-2008)

വാട്ടര്‍ കളറിംഗ് മത്സരം (കൂടുംബാംഗങ്ങള്‍)

  1. വാരിഷ( നൗഷാദ് ഭാര്യ എസ്.എച്ച്.എ 2008)
  2. ജസീറ( സെമീറ സഹോദരി. എസ്.എച്ച്.എ 2008 )
  3. നൂറുന്നീസ(സഹീദ് സഹോദരി, എസ്.എച്ച്.സി-2008)

പ്രോത്സാഹന സമ്മാനം നേടിയവര്‍ വാട്ടര്‍ കളറിംഗ്

  1. ഫസീറ-എസ്.എച്ച്.എ-2008
    2 സ്വാതി
    3 ഫാത്തിമ നജ
    4 ആല്‍വിന്‍
    5 മുഹമ്മദ് നാഫിഹ്

ഓണം സ്പെഷ്യല്‍ ചോദ്യോത്തര മത്സരം വിജയി : ഫര്‍സാന

അന്നത്തെ തൈകള്‍ ഇന്ന് ‘
ഫിര്‍സേലേന അഡ്മിന്‍സ് ചലഞ്ച് :

1 മുബീന (എസ്.എച്ച്.ബി-2008)
2 ഫര്‍സാന(എസ്.എച്ച്.സി-2008)
3 സമീറ(എസ്.എച്ച്.എ-2008)
4 ഉമ്മുറഹ്മ(എസ്.എച്ച്.എ-2008)
5 രഹ്ന (എസ്.സി.ബി-2007)
6 അബ്ദുള്ള (എസ്.സി.എ-2007)
7 മുംതാസ്(എസ്.എച്ച്.സി-2007)
8 ഉനൈസ(എസ്.എച്ച്.ബി-2007)
9 മുഹമ്മദലി (എസ്.എച്ച്.എ-2007)
10 നിസാര്‍(എസ്.എച്ച്.എ-2007)
11 ഷഫീഖ്(എസ്.സി.ബി-2008)