അര്‍ജന്റീന കപ്പടിച്ചാല്‍ ഒരു ചെമ്പ് മന്തി ഓഫര്‍

Keralam News

കാല്‍പ്പന്ത് പ്രേമികള്‍ ഒക്കെയും കോപ്പ അമേരിക്ക ഫൈലിനുള്ള കാത്തിരിപ്പിലാണ്. അര്‍ജന്റീന ബ്രസീല്‍ സ്വപ്ന ഫൈനല്‍ ഞായറാഴ്ച പുലര്‍ച്ചെ നടക്കും. അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നേടിയാല്‍ സൗജന്യ മന്തി വാഗ്ദാനം ചെയ്തിരിക്കുകയാണ് കൊടുങ്ങല്ലൂരിലെ ഹോട്ടലുടമ. അര്‍ജന്റീനയുടെ ആരാധകനായ യാദില്‍ എം ഇഖ്ബാലാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്.

മെസ്സി കപ്പടിച്ചാല്‍ ഹോട്ടലിന് മുമ്പിലെ കെട്ടിടച്ചുമരില്‍ മെസ്സി കപ്പ് ഉയര്‍ത്തുന്ന ഗ്രാഫിറ്റി വരുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണെങ്കില്‍ ഈ ഗ്രാഫിക് ചെയ്തു കഴിയുന്ന ദിവസം, എന്റെ റെസ്റ്റോറന്‍ഡില്‍ നിന്ന് ഒരു ചെമ്പ് മന്തി, അതായത് മുപ്പത് ഫുള്‍ മന്തി അര്‍ജന്റീന ജഴ്സിയിട്ട് വരുന്നവര്‍ക്ക് ഞാന്‍ ഫ്രീയായി കൊടുക്കും. ഞാന്‍ പറയുന്ന സമയത്തായിരിക്കും വിതരണം. ഇപ്രാവശ്യം കപ്പു നമ്മളെടുക്കും. വാമോസ് അര്‍ജന്റീന’ – എന്നാണ് യാദിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഞായറാഴ്ച പുലര്‍ച്ചയാണ് കോപ്പ അമേരിക്ക അര്‍ജന്റീന- ബ്രസീല്‍ സ്വപ്‌നഫൈല്‍. നിലവിലെ കോപ്പ ചാമ്പ്യന്മാര്‍ കൂടിയാണ് ബ്രസീല്‍ എങ്കിലും കണക്കുകള്‍ പ്രകാരം മുന്‍തൂക്കം അര്‍ജന്റീനക്കാണ്. പത്ത് ഫൈനലുകളില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ എട്ടിലും വിജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. 1993ന് ശേഷം അര്‍ജന്റീനയ്ക്ക് ഇതുവരെ പ്രധാനപ്പെട്ട കിരീടങ്ങള്‍ നേടാനായിട്ടില്ല.