ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ആറ് സെഞ്ച്വറിയടിച്ച വിദ്യാര്‍ത്ഥിയെ തേടി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്

Feature Keralam News

ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ആറ് സെഞ്ച്വറിയടിച്ച വിദ്യാര്‍ത്ഥിയെ തേടി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ അംഗീകാരം. കാടമ്പുഴ പിലാത്തറയില്‍ അക്ഷയ് ബിജുവാണ് ഈ നേട്ടത്തിന് അര്‍ഹനായത്. എന്നാല്‍ ആ നേട്ടം ക്രിക്കറ്റ് ഗ്രൗണ്ടിലല്ല എന്തിന് പറയുന്നു ക്രിക്കറ്റ് കളിയുമല്ലെന്നതാണ് ശ്രദ്ധേയം. അഞ്ച് മിനിട്ടുള്ളില്‍ 600 തവണ ബാറ്റിന്റെ എഡ്ജുകൊണ്ട് പന്ത് നിലത്തു വീഴാതെ ബൗണ്‌സ് ചെയ്യാണ് ഇന്ത്യന്‍ ബുക്ക് ഒഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.

കഴിഞ്ഞ ലോക്ഡൗണില്‍ ഇന്ത്യന്‍ ക്രിക്ക്റ്റ് താരങ്ങള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാള്‍ ബൗണ്‍സിങ്ങിന് ചലഞ്ച് ചെയ്ത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബാള്‍ ബൗണ്‍സിങ്ങ് പരിശീലിച്ചത്. ആദ്യ ശ്രമങ്ങളില്‍ ബാള്‍ നിയന്ത്രിക്കാന്‍ കഷ്ടപ്പെട്ടുവെങ്കിലും പിന്നീട് എളുപ്പമായതോടെ റെക്കോര്‍ഡിന് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എ.കെ.എം എസ് കോട്ടൂരിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ് ബിജു. പുന്നത്തല പോസ്റ്റ്മാസ്റ്ററായ സുനിതയാണ് മാതാവ്. അച്ഛന്‍ കല്ലിങ്ങല്‍ പറമ്പ് എം.എസ്.എം ഹയര്‍സെക്കന്ററി സ്‌കൂളിലെ ഇഗ്ലാഷ് അധ്യാപനായ ബിജു. ഗിന്നസ് റക്കോര്‍ഡ് നേടാമുള്ള ശ്രമത്തിലാണ് അക്ഷയ് ഇപ്പോള്‍.