ലോകകപ്പിലെ ഫുട്ബോൾ താരങ്ങളുടെ എസ്കോർട്ട് ബോയിയായി മലപ്പുറത്തെ മൂന്നാം ക്ലാസുകാരൻ..

News

ഫുട്ബോൾ ലോകകപ്പിലെ താരങ്ങളുടെ എസ്കോർട്ട് ബോയിയായി മലയാളി വിദ്യാർത്ഥി. മലയാളി ബാലൻ സൊറൈസ് ഒസാഫർ തോലക്കലിനും കൂട്ടുകാർക്കും ലഭിച്ചത്. താരങ്ങളുടെ കൈ പിടിച്ച് ഇറങ്ങിയ അസുലഭ നിമിഷങ്ങളുടെ ത്രില്ലിലാണ് ഖത്തറിലെ ഷേർ ബോൺ ഇന്റർ നാഷണൽ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി സൊറൈസ് ഒസാഫർ.

സ്കൂളിൽ നിന്ന് 22കുട്ടികളെയാണ് സംഘടക സമിതി തിരഞ്ഞെടുത്തത്.23 ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന കാനഡയും ബെൽജിയവും തമ്മിലുള്ള മത്സരത്തിലാണ് സൊറൈസ് ഒസാഫറും കൂട്ടുകാരും താരങ്ങൾക് എസ്കോർട്ടായത്. നിലമ്പുർ രാമൻകുത്ത് സ്വദേശിയും ഖത്തർ ഫൗണ്ടേഷനിൽ ഉദ്യോഗസ്തനുമായ സുഹൈൽ തോലക്കലിന്റെയും നെഹ്‌ല തോട്ടുങ്ങലിന്റെയും മകനാണ് സൊറൈസ്.