വിവാദപ്രസ്താവന: രണ്ടത്താണി മുസ്ലിംലീഗിന് ഏറ്റവും ഉപയോപ്പെടുത്താവുന്ന പ്രാസംഗികന്‍: സാദിഖലി തങ്ങള്‍

News

മലപ്പുറം: ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ വിവാദ പ്രസ്താവന നടത്തിയ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നാണ് രണ്ടത്താണി പറഞ്ഞത്. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ നാടിന്റെ സംസ്‌കാരം എങ്ങോട്ട് പോകുമെന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്.

സാദിഖലി തങ്ങള്‍ പറഞ്ഞത്
ചില വാക്കുകളില്‍ വരുന്ന പിഴവുകളാകും. രണ്ടത്താണി നല്ല കാഴ്ച്ചപ്പാടുള്ള മുസ്ലിംലീഗിന് ഏറ്റവും ഉപയോപ്പെടുത്താവുന്ന പ്രാസംഗികനാണ്. അദ്ദേഹം ചര്‍ച്ചകളില്ലൊം മുസ്ലിംലീഗിന്റെ നയം പറയുന്ന വ്യക്തിയുമാണ്. ചിലപ്പോള്‍ ചില ആളുകള്‍ ചില വാക്കുകള്‍ പിഴച്ചുപോയിട്ടുണ്ടാകും അത് അങ്ങിനെയായിരിക്കും. അതു ഏതൊരുകാര്യമായാലും അങ്ങിനെതന്നെയാകുമെന്നും തങ്ങള്‍ പറഞ്ഞു.
ഇത്തരത്തിലുള്ള സെല്‍ഫ്‌ഗോളുകള്‍ ഒഴിവക്കാന്‍ കളിക്കാരാണ് തീരുമാനിക്കേണ്ടതെന്നും തങ്ങള്‍ പറഞ്ഞു. റഫറി വെറും കാഴ്ച്ചക്കാരനല്ല, റഫറിയുടെ കയ്യില്‍ യെല്ലോ, കാര്‍ഡുണ്ട്, റെഡ് കാര്‍ഡുണ്ട്. ഇത്തരം വിഷയങ്ങളില്‍ പലപ്പോഴും ഇടപെട്ടിട്ടുണ്ടെന്നും തങ്ങള്‍ പറഞ്ഞു. അവസരം വരുമ്പോള്‍ ഇതെല്ലാം ഉപയോഗിക്കേണ്ടിവരുമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത ഫുട്‌ബോള്‍ വിഷയത്തില്‍ എടുക്കുന്ന നിലപാടുകള്‍ ചില വ്യക്തികള്‍മാത്രം എടുക്കുന്ന നിലപാടാണ്. അല്ലാതെ അത് പ്രസ്താനത്തിന്റെ നിലപാടുകളല്ല. ഫുട്‌ബോള്‍ എന്നു പറഞ്ഞാല്‍ സൗഹൃദത്തിന്റെ സന്ദേശമാണ് നല്‍കുന്നത് അതിനെ അങ്ങിനെ തള്ളിപ്പറയേണ്ട കാര്യമില്ലെന്നും തങ്ങള്‍ പറഞ്ഞു. വേള്‍ഡ്കപ്പില്‍ തന്നെ ശത്രുരാജ്യങ്ങള്‍ ശത്രുത മറന്ന് മത്സരിക്കുന്നു. അതെല്ലാം പോസിറ്റീവായി കാണണം. അത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടുകൂടി കാണണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.