തോട്ടട കൊലപാതകം;ബോംബ് നിർമ്മിച്ചത് മിഥുൻ ആണെന്ന് പോലീസ് കണ്ടെത്തി

Crime Keralam News

കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തിൽ ബോംബ് നിർമ്മിച്ചത് മിഥുൻ ആണെന്ന് പൊലീസ് കണ്ടെത്തി . അക്ഷയും ഗോഗുലുമാണ് ബോംബ് നിർമ്മിക്കാൻ സഹായിച്ചിരുന്നത് . ചോദ്യം ചെയ്യലിലാണ് ബോംബ് നിർമിച്ചിരുന്നത് മിഥുനാണെന്ന് സമ്മതിച്ചത് .

വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തിന്റെ പകയിൽ നാട്ടിൽ തുടർ ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന് ഭയന്നു കഴിയുന്ന കണ്ണൂർ തോട്ടടയിലെ വരന്റെ മാതാപിതാക്കൾ . തലേന്ന് രാത്രിയിലെ പാട്ടും ഡാൻസും ഏച്ചൂർ ,തോട്ടട സംഘങ്ങൾ തമ്മിലുള്ള കൂട്ടത്തല്ലിൽ കലാശിച്ചു. ഈ ആഘോഷത്തിൽ ഇല്ലാതിരുന്ന ജിഷ്ണു എന്ന ആളാണ് പിറ്റേന്നത്തെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. കല്യാണവീട്ടിലേക്ക് ബോംബുമായി മകന്റെ സുഹൃത്തുക്കൾ വരുമെന്ന് കരുതിയില്ല. ഈ ദുരന്തത്തിൽ നിന്നെങ്കിലും യുവാക്കൾ പാഠം പഠിക്കണെന്ന് മാതാപിതാക്കൾ പറഞ്ഞു .

കേസിലെ മൂന്നമാത്തെ പ്രതിയും പിടിയിലായി. ഏച്ചൂർ സ്വദേശി ഗോകുലാണ് ഇന്നലെ രാത്രി കസ്റ്റഡിലായത്. ഗോകുലിന്റെയും ഇന്നലെ ഉച്ചയ്ക്ക് പിടിയിലായ മിധുനിന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസിലെ ഒന്നാംപ്രതി അക്ഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവർ മൂന്നുപേരും മരിച്ച ജിഷ്ണുവിന്റെ സുഹൃത്തുക്കളാണ് . തോട്ടട സംഘത്തിന് നേരെ ഏച്ചൂർ സംഘം എറിഞ്ഞ ബോംബ് അബദ്ധത്തിൽ സംഘാംഗമായ ജിഷ്ണുവിന്റെ തലയിൽ വീണ് പൊട്ടുകയായിരുന്നു.