കാപ്പ പ്രകാരം നാടുകടത്തിയ പ്രതി അറസ്റ്റിൽ

Crime Local News

മങ്കട: കാപ്പ നിയമ പ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. വധശ്രമം, തട്ടികൊണ്ടു പോയി കവർച്ച നടത്തുക തുടങ്ങി നിരവധി ക്രമിനൽ കേസ്സുകളിൽ പ്രതിയായ മങ്കട മണ്ണാപറമ്പ്
തടിയൻ കോടൻ വീട്ടിൽ അബ്ദുൾ നാസർ മകൻ ഷഹബാസ് (25) ആണ് അറസ്റ്റിൽ ആയത്.
പ്രവേശന വിലക്ക് ലംഘിച്ച് ഷഹബാസ് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ട് എന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ സുജിത് ദാസ് ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മങ്കട പോലീസ് പ്രതിയെ പിടികൂടി. കാപ്പ നിയമ പ്രകാരം ഷഹബാസിനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ഉത്തരവ് അനുസരിച്ച് ജില്ലാ പോലീസ് മേധാവിയുടെ മുൻ‌കൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് നടപടി സ്വീകരിക്കും. അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു