തൃക്കുളത്ത് വീണ്ടും അപകടം – മിനിലോറിയിൽ തട്ടി രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഓടയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്.

Local News

തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയിൽ അപകട ഭീതിയൊഴിയുന്നില്ല
ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മിനിലോറിയിൽ തട്ടി രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഓടയിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരുക്ക്. ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് സംഭവം പരപ്പനങ്ങാടി നിന്ന് ചെമ്മാട് ഭാഗത്തേക്ക് വരികയായിരുന്ന നിസാൻ ലോറിയിൽ ബൈക്ക് ഹാൻഡിൽ തട്ടി ഒരേ ദിശയിലേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ബൈക്കും പൾസർ ബൈക്കും കൂട്ടിയിടിച്ച് സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു.പരിക്കേറ്റ പതിനാറുങ്ങൽ സ്വദേശി കണ്ണംപറമ്പത്ത് ഇബ്രാഹിം കുട്ടി (37), പന്താരങ്ങാടി വടക്കുംപറമ്പത്ത് ജാഫറിനെ (49) യും
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരന്തരം അപകടങ്ങളുണ്ടാകുന്ന പ്രദേശത്തെ ഓടകൾ സ്ലാബിട്ടു മൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു