പ്രതിപക്ഷം പാർലമെന്റിൽ സംഘർഷമുണ്ടാക്കുന്നു; നടപടി എടുക്കാനൊരുങ്ങി ഉപരാഷ്ട്രപതി

India News Politics

ദില്ലി: പല വിഷയങ്ങളിലായി പ്രതിപക്ഷം പാർലമെന്റിൽ ഉണ്ടാക്കുന്ന ബഹളങ്ങളിൽ കർശന നടപടികൾ എടുക്കാനൊരുങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇതിനെതിരെ നടപടി എടുക്കുന്നതിനും കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും അദ്ദേഹം ഇന്ന് നിയമവിദഗ്ധരെ കാണും. ഇതേ വിഷയത്തിൽ ചർച്ച നടത്താനായി മുൻ സെക്രട്ടറി ജനറൽമാരുമായി കഴിഞ്ഞ ദിവസം വെങ്കയ്യ നായിഡു കൂടി കാഴ്ച നടത്തിയിരുന്നു.

ഇൻഷുൻറസ് ബിൽ പാസാക്കുന്നതിനിടയിൽ രാജ്യസഭയിൽ ഉണ്ടായ പ്രശ്‍നങ്ങൾ രാജ്യസഭാ എത്തിക്സ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനം എടുത്തിട്ടുണ്ട്. രാജ്യസഭയിലുണ്ടായിട്ടുള്ള ഇത്തരം സംഘർഷങ്ങളിലും ബഹളങ്ങളിലും എംപിമാർക്കെതിരെ കുറ്റമാരോപിക്കുന്ന റിപ്പോർട്ടാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള എംപിമാരായ എളമരം കരീമിനും ബിനോയ് വിശ്വത്തിനും എതിരെ കഴുത്തിന് പിടിച്ചതിനും തള്ളിയതിനും റിപ്പോർട്ടിൽ കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിനൊപ്പം എംപിമാർ ഉപദ്രവിച്ചെന്ന് ആരോപിച്ച് മാർഷൽമാർ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനും സാധ്യതയുണ്ട്.