കോഴിക്കോട് വിമാനത്താവളത്തിൽ 1.3 കോടി രൂപ വില വരുന്ന 2351 ഗ്രാം സ്വർണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി

Crime News

മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ രാത്രി ജിദ്ദയിൽ നിന്നും എസ് ജി 36 വിമാനത്തിൽ വന്നെത്തിയ മലപ്പുറം സ്വദേശി സുബൈർ(40), വയനാട് സ്വദേശി ഷബീർ(35) എന്നീ വ്യക്തികളിൽ നിന്നുമായി യഥാക്രമം 1163, 1188 ഗ്രാം വീതം തൂക്കം വരുന്ന സ്വർണ മിശ്രിതം കണ്ടെടുക്കുകയുണ്ടായി. മാർക്കറ്റിൽ ഏകദേശം 1.30 കോടി രൂപ വിലവരുന്ന സ്വർണമാണ് ഇത്തരത്തിൽ കള്ളക്കടത്തതായി കൊണ്ടുവരാൻ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം കണ്ടെടുത്തത്. കാപ്സ്യുൾ രൂപത്തിൽ ശരീരത്തിനകത്ത് ഒളിപ്പിച്ച് വെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കള്ളക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണവും തുടർ നടപടികളും പുരോഗമിക്കുന്നു. ഡെപ്യൂട്ടി കമ്മീഷണർ ശ്രീ ആനന്ദ് കുമാറിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ശ്രീ പ്രകാശ്, എം, കപിൽ ദേവ് സുരീര, ഇൻസ്പെക്ടർ ശ്രീ ഫൈസൽ എന്നിവർ ചേർന്നാണ് സ്വർണം പിടിച്ചെടുത്തത്.