ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

Breaking Local News

ചങ്ങരംകുളം : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചങ്ങരംകുളത്ത് ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പാട്ടയിൽ അലിയുടെ മകൻ അൻസാർ (35) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ആലംകോട് സബീന റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്.അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ അൻസാറിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചങ്ങരംകുളം സഫ മസ്ജിദിനു സമീപത്ത് പ്രവർത്തിക്കുന്ന വൈറ്റ് ഹെയർ സ്റ്റുഡിയോ ബാർബർ ഷോപ്പിലെ ജീവനക്കാരനാണ്.ചാവക്കാട് സ്വദേശിയായ അൻസാർ ഏതാനും വർഷമായി ചങ്ങരംകുളത്താണ് ജോലി ചെയ്തു വരുന്നത്. ഇപ്പോൾ ആലംകോട് ആണ് തമസം.
മാതാവ് :നസീറ, ഭാര്യ :ഹൈറുന്നിസ, മക്കൾ :അസാൻ, അസ്മിൻ, സമാൻ.
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.