ഒന്നര കിലോ കഞ്ചാവുമായി മലപ്പുറത്തു യുവാവ് പിടിയിൽ

Crime Keralam Local News

മലപ്പുറം: ഒന്നര കിലോ കഞ്ചാവുമായി മലപ്പുറത്തു യുവാവ് പിടിയിൽ. വടക്കേമണ്ണ സ്വദേശി പാടത്തുപ്പീടിയേക്കൽ വീട്ടിൽ മുഹമ്മദ്‌ ഉബൈസ് (26) നെയാണ് ഒന്നരകിലോയോളം കഞ്ചാവുമായി മലപ്പുറം പോലീസും ജില്ലാ ആന്റി നർക്കോട്ടിക് ടീമും ചേർന്ന് മലപ്പുറം ടൗണിലെ സ്വകാര്യ ലോഡ്ജിൽ വെച്ചു പിടികൂടിയത്.വർധിച്ചുവരുന്നലഹരിമാഫിയകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധന്‍ ഐ പി എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം പോലീസ് പരിശോധനകൾ കൂടുതൽ ശക്തമാക്കിയിരുന്നു. 2022 ൽ 23 ഗ്രാം എം ഡി എം എ യുമായി ഉബൈസിനെ പെരിന്തൽമണ്ണ എക്സൈസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.