സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

Keralam News

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോദം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15 ആയി. തിരുവന്തപുരത്താണ് 14 രോഗബാധിതരുള്ളത്. രോഗബാധിതരില്‍ കൂടുതലും ആരോഗ്യ പ്രവര്‍ത്തകരാണ്.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി എം ഒ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം പാറശ്ശാല സ്വദേശിയായ ഗര്‍ഭിണിക്ക് സിക്ക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസം പ്രസവിച്ചു. അമ്മക്കുമ കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല.

ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. ദുരന്തബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകള്‍ പിസിആര്‍ പരിശോധനക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.