പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട പ്രതികൾക്കായി വ്യാപക തിരച്ചിൽ

Crime Local News

കൊച്ചി: എറണാകുളം ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളായ അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. അരുണിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയായിരുന്നു.

മയക്കുമരുന്ന്, പിടിച്ചുപറി അടക്കം 7 ലേറെ കേസുകളാണ് ഇരുവർക്കുമെതിരെയുള്ളത്. പ്രതികൾ തമ്മിൽ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കുന്നതിനായി അരുൺ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആൻസൻ ഡി കോസ്റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്. രാത്രി 11 മണിയോടെ ഇരുവരും സ്റ്റേഷനിൽനിന്നും രക്ഷപ്പെടുകയായിരുന്നു.