കുതിരാന്‍ തുരങ്കം ട്രയല്‍ ഇന്ന്

Keralam News

തൃശ്ശൂര്‍-പാലക്കാട് പാതയിലെ കുതിരാന്‍ തുരങ്കത്തിനുള്ള ഫയര്‍ ആന്റ് സേഫ്റ്റിയുടെ ട്രയല്‍ ഇന്ന് നടത്തും. തുരങ്കം ആഗസ്റ്റില്‍ തുറക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി റിയാസ്. ട്രയല്‍ വിജയിച്ചാല്‍ തുങ്കത്തിന് തിങ്കളാഴ്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

നിലവിലെ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസങ്ങള്‍ ഇല്ലാതെ പുരോഗമിക്കുന്നുണ്ട്. 24 മണിക്കൂറും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു. ദിവസങ്ങളോളം അതിശക്തമായ മഴ തുടര്‍ന്നാല്‍ മാത്രമേ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാണം വിലയിരുത്താന്‍ ഉദ്യോഗസ്ഥരുമായി കുതിരാന്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു.

ആഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം ഗതാഹഗതത്തിന് തുറന്ന് നല്‍കാനാണ് തീരുമാനം. ഓരോ ദിവസത്തെ തുരങ്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും എക്‌സിക്യുടീവ് എഞ്ചിനിയറും റിപ്പോര്‍ട്ട് നല്‍കണം.