കേ​ര​ള​ത്തി​ല്‍ ഇ​ന്നും ശക്തമായ മഴയ്ക്ക് സാധ്യത

Keralam News

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്നും ശക്തമായ മ​ഴ​യ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ സാധ്യത കണക്കിലെടുത്ത് ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ഇന്ന് ഓറഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ഒ​ഴി​കെ​യു​ള്ള മ​റ്റു ജി​ല്ല​ക​ളി​ല്‍ യെ​ലോ അ​ല​ര്‍​ട്ട് നല്‍കിയിട്ടുണ്ട്..

മ​ല​പ്പു​റം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ നാളെ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇ​ടി​ക്കും മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്നും ചൊ​വ്വാ​ഴ്ച വ​രെ അ​റ​ബി​ക്ക​ട​ലി​ല്‍ കേ​ര​ള, ക​ര്‍​ണാ​ട​ക തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്നും കർശനമായ നിർദ്ദേശം നൽകി.