സുധീഷിന്റെ കൊലപാതകം ;പ്രാഥമിക പ്രതി പട്ടിക തയ്യാറായി

Crime Keralam News

തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കെസിൽ പ്രാഥമിക പ്രതി പട്ടിക തയ്യാറാക്കി. സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. മൂന്നംഗം സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. സുധീഷ് ഓടി വീട്ടിൽകയറിയപ്പോഴേക്കും പിന്തുടർന്ന് ആക്രമിചിരുന്നു . ഗുരുതരമായി പരുക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് അന്വേഷണത്തിൽ രണ്ടുപേരെ പിടിക്കപ്പെട്ടു .ഇതിൽ കേസിൽ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. രണ്ടാം പ്രതി ഒട്ടകം രാജഷും മൂന്നാം പ്രതി ശ്യാമുമാണ് . പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലത്തിലുള്ളവരാണ് .