സ്വിംസ്യൂട്ട് റൗണ്ടില്‍ ശരീരം മുഴുവന്‍ മറച്ചുകൊണ്ടുള്ള വസ്ത്രമണിഞ്ഞു ;സോഷ്യല്‍ മീഡിയയിൽ താരമായി ബഹ്‌റൈൻ സുന്ദരി

International News Religion

ഇസ്രായേൽ : ഇന്ത്യക്കാരിയായ ഹര്‍നാസ് സന്ധു മിസ് യൂണിവേഴ്‌സ് 2021 ആയി തിരഞ്ഞെടുക്കപ്പെട്ട വേദിയില്‍ ശ്രദ്ധപിടിച്ചുപറ്റി ബഹ്‌റൈന്‍ സുന്ദരിയായ മനാര്‍ നദീം ദേയാനി. സ്വിംസ്യൂട്ട് റൗണ്ടില്‍ ശരീരം മുഴുവന്‍ മറച്ചുകൊണ്ടുള്ള വസ്ത്രമണിഞ്ഞാണ് മനാര്‍ നദീം ദേയാനി സോഷ്യൽ മീഡിയയിൽ താരമായത്.

വെള്ളിയാഴ്ച നടന്ന സ്വിംസ്യൂട്ട് പ്രിലിമിനറി മത്സരത്തിൽ ബിക്ക്‌നിയും മറ്റും ധരിച്ച്‌ സുന്ദരിമാരെത്തിയപ്പോള്‍, ഇരുപത്തിയഞ്ചുകാരിയായ നദീം ശരീരം മുഴുവന്‍ കവര്‍ ചെയ്തുകൊണ്ടുള്ള കറുത്ത വസ്ത്രമണിഞ്ഞു കൊണ്ടാണ് ചരിത്രം സൃഷ്ടിച്ചത്. സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടെത്തിയ നദീമിനെ നിറകൈയടികളോടെ സദസ് വരവേൽക്കുകയും ചെയ്തിരുന്നു.

എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുവരാണ് ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുത്തത്. ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിയായ നദീം ജനിച്ചതും വളര്‍ന്നതും ബഹ്‌റൈനിലെ റിഫയിലാണ്.