ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

Keralam News

കണ്ണൂര്‍: തളിപ്പറമ്പ് പാലക്കയം തട്ടില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. മാട്ടൂല്‍ നോര്‍ത്ത് സിദ്ദിഖ് നഗറില്‍ താമസിക്കുന്ന എ.കെ. മുജീബാണ് മരിച്ചത്.

മര്‍ക്‌സ് നോളജ് സിറ്റിയില്‍ ട്രൈഗീസ് വാലിയിലെ വിദ്യാര്‍ത്ഥിയായ മുജീബ് പി.പി മഹമൂദ് ഹാജി എ.കെ സുമയ്യ ദമ്പതികളുടെ മകനാണ്.

മിസാജ് മുഫീദ്, ഇസ്മാഈല്‍ മീന്‍ ഹാജ്, നഫീസ എന്നിവർ സഹോദരങ്ങളാണ്.

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഖബറടക്കം ഇന്ന് വൈകുന്നേരം മാട്ടൂല്‍ നോര്‍ത്ത് ജാറം ബദര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ .