മദ്യം കുടിപ്പിച്ച് ജീവനക്കാരിയെ മാനേജര്‍ ബലാല്‍സംഗം ചെയ്തു

Crime International News

ചൈന : സഹപ്രവര്‍ത്തകനും ക്ലയന്റും ബലാല്‍സംഗം ചെയ്തുവെന്ന ആരോപണം ഉന്നയിച്ച ജീവനക്കാരിയെയാണ് ചൈനീസ് കമ്പനി പുറത്താക്കിയത്. ലൈംഗിക പീഡന പരാതി നല്‍കിയ അലിബാബയിലെ ജീവനക്കാരിയെകഴിഞ്ഞ മാസമാണ് കമ്പനിയെ മാനം കെടുത്തി എന്നുപറഞ്ഞു പുറത്താക്കിയത്. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ചൈനീസ് സോഷ്യല്‍ മീഡിയാ സൈറ്റായ വെയിബോയില്‍ ഇത് വലിയ സംഭാവമുണ്ടാക്കി . അലിബാബ കമ്പനിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് ആരോപണവിധേയനായ ജീവനക്കാരനെ കമ്പനിയിൽ നിന്നും പിരിച്ചുവിട്ടു. അതിനിടെ, യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസ് കോടതിയിലെത്തി. കേസില്‍ പറഞ്ഞിരിക്കുന്നത് നിര്‍ബന്ധിച്ച് തന്നെ മദ്യം കഴിപ്പിച്ചെന്നും ,അപമര്യാദയായി പെരുമാറി ലൈംഗീകമായി പീഡിപ്പിച്ചെന്നുമാണ് . ആക്ഷേ ഇതൊന്നും കോടതി വില കല്പിച്ചില്ല . കേസില്‍നിന്നും ഇയാളെ കോടതി വെറുതെ വിടുകയും ചെയ്തു. ക്ലയന്റിനെതിരായ കേസില്‍ അന്വേഷണം ഇതുവരെ പുരോഗമിച്ചിട്ടില്ല. അതിനിടെയാണ്, പരാതിക്കാരിയെ കമ്പനി ജോലിയില്‍നിന്നും പുറത്താക്കിയത്. തന്റെ പരാതിയില്‍ കമ്പനി നടപടി എടുത്തില്ലെന്ന് പരസ്യമായി പറയുകയും കമ്പനിയുടെ യശസ്സിന് കേടുവരുത്തുകയും ചെയ്തു എന്നാരോപിച്ചാണ് നടപടി എന്നാണ് പിരിച്ചുവിടല്‍ നോട്ടീസില്‍ പറയുന്നത്.

ലൈംഗിക പീഡനം നടന്നതായി മനസ്സിലാക്കിയ ജീവനക്കാരി തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന മാനേജര്‍ പുലര്‍ച്ചെ പലവട്ടം മുറിയില്‍ വന്നുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഈ പരാതിയാണ് ജീവനക്കാരി കമ്പനിയുടെ എച്ച് ആര്‍ വകുപ്പിന് നല്‍കിയത്. എന്നാല്‍, ഇതില്‍ നടപടി ഒന്നുമുണ്ടായില്ല. തുടര്‍ന്നാണ്, മാനേജറും, ക്ലയന്റും, തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് ആ വനിതാ ജീവനക്കാരി ആലിബാബയുടെ ഇന്‍ട്രാനെറ്റില്‍ 11 പേജുള്ള പരാതി പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പട്ടു. അതിനു പിന്നാലെയാണ് അലിബാബയുടെ ഷാങ്ഹായ് സിറ്റി റീടെയ്ല്‍ യൂണിറ്റിലെ മാനേജരായിരുന്ന വാങ് എന്ന കുടുംബപ്പേരുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതും കേസ് കോടതിയില്‍ എത്തിയതും.