ഖേല്‍രത്‌നക്ക് പിന്നാലെ ഒറാംഗ് നാഷണല്‍ പാര്‍ക്കും; രാജീവ് ഗാന്ധിയുടെ പേരിലുള്ള നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റി

News

അസം: ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേരു മാറ്റിയതിനു പിന്നാലെ രാജീവ് ഗാന്ധി ഒറാംഗ് നാഷണല്‍ പാര്‍ക്കിന്റെ പേരും മാറ്റി. രാജീവ് ഗാന്ധി ഒറാംഗ് നാഷണല്‍ പാര്‍ക്ക് ഇനി മുതല്‍ ഒറാംഗ് നാഷണല്‍ പാര്‍ക്ക് എന്നായിരിക്കും അറിയപ്പെടുക. ഇതിനുള്ള പ്രമേയം കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ പാസ്സാക്കിയത്.

പ്രദേശവാസികളുടെ അഭിപ്രായം മാനിച്ചാണ് പേരു മാറ്റിയത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രദേശത്തെ ആദിവാസി സംഘടനാവിഭാഗം ആവിശ്യവുമായി രംഗത്തു വന്നിരുന്നെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതു സംബന്ധിച്ച പ്രമേയം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. റോയല്‍ ബംഗാള്‍ കടുവകളുടെ പ്രധാന സംരക്ഷണ കേന്ദ്രമാണ് ഒറാംഗ് നാഷണല്‍ പാര്‍ക്ക്.