ബാംഗ്ലൂരില്‍നിന്നെത്തിച്ച എം.ഡി.എം.എ യുമായി മഞ്ചേരി സ്വദേശി പിടിയില്‍

Crime Keralam News

മഞ്ചേരി :ബാംഗ്ലൂരില്‍നിന്നെത്തിച്ച എം.ഡി.എം.എ യുമായി മഞ്ചേരി സ്വദേശി പിടിയില്‍. എം ഡി എം എ യുമായി മഞ്ചേരി സ്വദേശിയെ
മലപ്പുറം എക്സൈസ് ഇന്റലിജന്‍സും എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മലപ്പുറം ആന്റി നര്‍കോട്ടിക്‌സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തു. മഞ്ചേരി ചന്തക്കുന്ന് സ്വദേശിയായ പോത്തുംകാട്ടില്‍ മുഹമ്മദ് നിസാര്‍ (46) ആണ് പിടിയിലായത്.

ബാംഗ്ലൂരില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് മഞ്ചേരിയില്‍ എത്തിക്കുന്നത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.ആര്‍. സജികുമാറും പാര്‍ട്ടിയും ഐ ബി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീക്ക്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍ എന്നിവരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മഞ്ചേരി വലിയട്ടിപറമ്പില്‍ നിന്നും തുറക്കല്‍ ബൈപ്പാസിലേക്ക് പോകുന്ന റോഡില്‍ വെച്ച് ആണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 4.1 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.പ്രെവെന്റ്റീവ് ഓഫീസര്‍ പ്രകാശ് പുഴക്കല്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അച്യുതന്‍ കെ,ഷംനാസ് സി. ടി ,ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി