വനിതാ ഹാന്‍ഡ്‌ബോള്‍: സർവകലാശാലാ പഠന വകുപ്പ് ജേതാക്കൾ

News

തേഞ്ഞിപ്പലം :കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലായ വനിതാ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ സർവകലാശാലാ പഠന വകുപ്പിന് കിരീടം.
ഫൈനലിൽ സഹൃദയ കോളജ് കൊടകരയെ (19-15) തോൽപ്പിച്ചാണ് സർവകലാശാലാ പഠന വകുപ്പ് ജേതാക്കളായത്. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനാണ് മൂന്നാം സ്ഥാനം. മികച്ച താരമായി സഹൃദയ കോളജിലെ എസ്. ഐശ്വര്യ തിരഞ്ഞെടുക്കപ്പെട്ടു.