കാലിക്കറ്റ് വിദൂര കലാ -കായികമേള: സോണൽ മത്സരങ്ങൾ ജനുവരി 26 മുതൽ .

Breaking Keralam Local News

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം കലാ-കായിക മേളയിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്കുള്ള സോണൽ തല സ്ക്രീനിങ് മത്സരങ്ങൾ ജനുവരി 26 മുതൽ 29 വരെ നടക്കും. ഫോട്ടോഗ്രാഫി ഒഴികെയുള്ള സ്റ്റേജിതര മത്സരങ്ങളും ഇതോടൊപ്പം സോണുകളിൽ നടത്തും. കോഴിക്കോട്, വയനാട് (എ സോൺ ), മലപ്പുറം (ബി സോൺ), തൃശൂർ (സി സോൺ ), പാലക്കാട് (ഡി സോൺ)എന്നിങ്ങനെയാണ് സോണൽ മത്സരങ്ങൾ.

ജനുവരി 26, 27 തീയതികളിൽ ഷട്ടിൽ ബാഡ്മിന്റൺ, ഫുട്ബോൾ മത്സരങ്ങളും ജനുവരി 29 ന്
ഭരതനാട്യം, പ്രസംഗം, നാടോടി നൃത്തം (പെൺകുട്ടികൾ), കുച്ചിപ്പുടി, ലളിതസംഗീതം (ആൺ / പെൺ), മാപ്പിളപ്പാട്ട് (ആൺ / പെൺ), മോണോ ആക്ട്, പദ്യം ചൊല്ലൽ ( മലയാളം, ഇംഗ്ലീഷ് , അറബിക്), ദേശഭക്‌തിഗാനം, സംഘഗാനം, നാടൻപാട്ട്, ഒപ്പന, വട്ടപ്പാട്ട്, തിരുവാതിരക്കളി എന്നീ സ്റ്റേജ് മത്സരങ്ങളുമാണ് നടത്തുന്നത്. ഈ ഇനങ്ങളിൽ സ്ക്രീൻ ചെയ്യപ്പെടുന്നവർക്കാണ് ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ സർവകലാശാല കാമ്പസിൽ നടത്തുന്ന കലാ-കായിക മേളയിൽ പങ്കെടുക്കാൻ അർഹതയുണ്ടാവുക. മറ്റ് മത്സര ഇനങ്ങൾക്ക് സ്ക്രീനിങ് ഇല്ലാതെ തന്നെ പങ്കെടുക്കാം. ഫോട്ടോഗ്രാഫി ഒഴികെയുള്ള സ്റ്റേജിതര മത്സരങ്ങൾ ജനുവരി 28 ന് വിവിധ സോണുകളിൽ വച്ച് പൂർത്തിയാക്കും.

സോണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്

എ സോൺ – 9847439996, 9847972790, 9846056638, ബി സോൺ – 9447927911, 9633907770, 9447423050,
സി സോൺ – 9895865424, 9847055506
ഡി സോൺ – 9961333503, 9847544570, എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. സോണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിന്റെ പ്രിന്റൗട്ടും വിദൂര വിദ്യാഭ്യാസ വിഭാഗം ഐ ഡി കാർഡും ഹാജരാക്കണം.

സോണൽ തല സ്ക്രീനിങ്ങിനു ശേഷമുള്ള കായിക മത്സരങ്ങൾ ജനുവരി 31, ഫെബ്രുവരി 1,
ഫോട്ടോഗ്രാഫി മത്സരം ഫെബ്രുവരി 2, സ്റ്റേജ് മത്സരങ്ങൾ ഫെബ്രുവരി 2, 3, 4 തിയതികളിൽ സർവകലാശാല കാമ്പസിൽ നടക്കും.

സോണൽ മത്സരങ്ങളുടെ വിശദവിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ് സൈറ്റ് www sdeuoc.ac.in ൽ ലഭ്യമാണ്. ഫോൺ – 04942407356, ഇ-മെയിൽ sdefest2023@uoc.ac.in