ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്ക്

Breaking Keralam Local News

പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി അൽഫ ഹോട്ടലിന് സമീപം ചരക്കു ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികനായ ഒരാൾ മരണപ്പെട്ടു.
ഇടുക്കി ചെറുതോണിചേലച്ചുവട് സ്വദേശി വത്തല്ലൂർ ഹൗസിൽ ജോബിൻ വി ജെയിംസ് (40) ആണ് മരണപ്പെട്ടത്. മറ്റുകാർ യാത്രികരും ഇടുക്കി ചെറുതോണി സ്വദേശികളുമായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ രാജേഷ് എന്നിവർക്ക് ഗുരുതര പരിക്കേറ്റു.രാവിലെ 7 മണിയോടെയായിരുന്നു അപകടം. ഇടുക്കിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ കോഴിക്കോട് നിന്നും എറണാംകുളത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്.അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു. ജോബിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.പരിക്കേറ്റവരെ എടപ്പാൾ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്