ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ 33 കാരന്‍ മരിച്ചു.

Breaking Local News

നിലമ്പൂർ : നിലമ്പൂർ വടപുറത്ത് വാഹനാപകടത്തിൽ
ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ 33 കാരന്‍ മരിച്ചു. അകമ്പാടം കളക്കുന്ന് സ്വദേശി പരിയാരതൊടി ഷിനുവാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്.

ഷിനുവിന്റെ ഒപ്പമുണ്ടായിരുന്നയാള്‍ പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു. കെ.എന്‍.ജി റോഡില്‍ വടപുറം ജംഗ്ഷനിലാണ് അപകടം. ഫ്ലക്സ് വര്‍ക്ക് ചെയ്യുന്ന ഷിനു കൂട്ടുകാരനൊപ്പം ഫ്ലക്സ് സ്ഥാപിച്ച ശേഷം മമ്പാട് ടൗണില്‍ നിന്നും ഭക്ഷണം കഴിച്ച് അകമ്പാടത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ഇതേഭാഗത്തു നിന്നും വന്ന ലോറിയിയിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചുവീണ ഷിനുവിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങി. ലോറി നിറുത്താതെ ഓടിച്ചു പോകുകയായിരുന്നു, നിലമ്പൂര്‍ പോലീസ് ലോറി കണ്ടെത്താനുള്ള ശ്രമം തുടങ്ങി. മൃതദ്ദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നിലമ്പൂര്‍ മീഡിയ സ്പോട്ടിലെ ജീവനകാരനായിരുന്നു.