ചങ്ങരംകുളം കോലിക്കരയിൽ വാഹനാപകടം രണ്ട് യുവാക്കൾ മരണപ്പെട്ടു

Breaking Local News

ചങ്ങരംകുളം:തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ വാഹനാപകടം.
ചങ്ങരംകുളം കോലിക്കരയിൽ വെച്ചായിരുന്നു അപകടം നടന്നത്.മോട്ടോർ സൈക്കിളും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
അപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു.കോലിക്കര സ്വദേശികളായ നൂലിയിൽ മജീദിന്റെ മകൻ അൽത്താഫ് (24)വടക്കത്തുവളപ്പിൽ ബാവയുടെ മകൻ ഫാസിൽ (36) എന്നിവരാണ് മരണപ്പെട്ടത്.ഒതളൂരിലെ ഉത്സവം കഴിഞ്ഞു മടങ്ങി വരുന്ന യുവാക്കളുടെ ബൈക്കിന് പുറകിൽ കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്.കുന്നംകുളം പെരുമ്പിലാവ് സ്വദേശി ഓടിച്ച കാറാണ്‌ അപകടത്തിൽ പെട്ടത്.
ഞായറാഴ്ച രാത്രി 11മണിയോടെയാണ് അപകടം സംഭവിച്ചത്.ഇരുവരുടേയും മൃതദേഹം ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിചിരിക്കുകയാണ്. നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക്‌ വിട്ട് നൽകും