പൊന്നാനിയിൽ മിനിവെള്ളം മറഞ്ഞ് മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായ രക്ഷപ്പെട്ടു

Local News

പൊന്നാനി: താനൂർ ഹാർബറിൽ നിന്നും 13 മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട മിനി വെള്ളം പുതുപൊന്നാനിയിൽ നാല് നോട്ടിക്കൽ മൈൽ കാറ്റിലും മഴയിലും പെട്ട് മുങ്ങിയത്. ചെട്ടിപ്പടി സ്വദേശി ചീരാമന്റെ പുരയ്ക്കൽ അഷ്റഫിന്റെ ഉടമസ്ഥയിൽ ഉള്ള വള്ളമാണ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ മുങ്ങിയത്.
13 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ മറ്റു മത്സ്യത്തൊഴിലാളികൾ ചേർന്ന് പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. വള്ളത്തിലുണ്ടായിരുന്ന മൂന്ന് എൻജിനുകൾ മുങ്ങിത്താഴ്‌ന്നു. ജി.പി.എസും വയർലെസും തകരാറിലായി.വള്ളത്തിനും കേടുപാടുകളുണ്ട്. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി അഷ്റഫ് പറഞ്ഞു. വള്ളവും വലകളും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കരയ്ക്കെത്തിച്ചു.