കാറ്റും മഴയും തെങ്ങ് കടപുഴകി വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു

Local News

വളാഞ്ചേരി : കാറ്റും മഴയും തെങ്ങ് കടപുഴകി വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു.വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത മഴയിലും കാറ്റിലും കൊട്ടാരം ആലിൻ ചുവട്ടിൽ തെങ്ങ് കടപുഴകി വൈദ്യുതി കമ്പി പൊട്ടിവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു.സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നു വരികയായിരുന്ന
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി കൊട്ടാരം സ്വദേശി നമ്പ്രത്ത്
നിദാഷ് (14)നാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ കുട്ടിയെ വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.