തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ക്യാമ്പസിൽ തീപിടുത്തം

Education Local News

തൃശൂർ : അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടുത്തം. ക്യാമ്പസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലേക്കും തീ പടർന്നിട്ടുണ്ട്.

നല്ല കാറ്റ് വീശുന്നതിനാൽ കരിയിലകളിലേക്കും വൃക്ഷങ്ങളിലേക്കും അതിവേഗത്തിലാണ് തീ പടരുന്നത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു കൊണ്ടിരിക്കുകയാണ്. സമീപ സ്ഥലങ്ങളിലൊക്കെ കനത്ത പുക ഉയർന്ന് റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.