മന്ത്രി അബ്ദുറഹ്മാന് നേരെ യൂത്ത് ലീഗിന്റെ കരിങ്കൊടി

Local News

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തിനു സാഹചര്യമൊരുക്കി ഫിറ്റ്‌നസ് ഇല്ലാത്ത ബോട്ട് ഇറക്കാന്‍ ഒത്താശ ചെയ്ത മന്ത്രി അബ്ദുറഹ്മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കരിങ്കൊടി കാണിച്ചു.
ഇരുമ്പൂഴി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പൊതു പരിപാടിക്ക് വരുമ്പോള്‍ ഇരുമ്പൂഴി അങ്ങാടിയില്‍ വെച്ചാണ് കൊടി കാട്ടിയത്.മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി ശരീഫ്, ആനക്കയം പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നവാഷിദ് ഇരുമ്പുഴി, മണ്ഡലം എം. എസ്. എഫ് സെക്രട്ടറി റഹീസ് ആലുങ്ങല്‍, യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ് പുളിക്കല്‍, നിസാം ഇരുമ്പുഴി എന്നിവരെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.ജാമ്യം നേടിയ സമര ഭടന്മാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി.