സിംഹത്തെ കൊണ്ടുവന്ന് പിറന്നാൾ ആഘോഷം വെറൈറ്റി ആക്കി യുവതി

News

സിംഹത്തെ കൊണ്ടുവന്ന് പിറന്നാൾ ആഘോഷം ഒന്നുകൂടി ഗംഭീരമാക്കാൻ നോക്കി യുവതി. പാകിസ്താനി സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ കൂടിയായ സൂസൻ ഖാനാണ് ഇതിനു പിന്നിൽ. ലാഹോറിലാണ് സംഭവം. സമൂഹ മാധ്യമങ്ങളിൽ ആഘോഷത്തിന്റെ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്. ദൃശ്യത്തിൽ മയക്കുമരുന്ന് കൊടുത്ത് അബോധാവസ്ഥയിലാക്കിയ സിംഹത്തെ സോഫയിൽ ചങ്ങലയ്ക്കിട്ടിരിക്കുകയാണ്. ഇത് ഇൻറർനെറ്റിൽ പ്രതിഷേധത്തിന് വഴിയൊരുക്കി. വെറുമൊരു വസ്തുവാക്കി സിംഹത്തെ മാറ്റിയതിനാണ് പ്രതിഷേധം.