വിവാഹ വേദിയില്‍ ചെരുപ്പ് ഊരി തല്ലി വരന്റെ അമ്മ

India News

കുടുബത്തിന്റെ അനുവാദിമില്ലാതെ അന്യജാതിക്കാരിയെ വിവാഹം കഴിച്ച യുവാവിനെ വിവാഹ വേദിയില്‍ കയറി ചെരുപ്പ് ഊരി തല്ലി യുവാവിന്റെ അമ്മ. ഉത്തര്‍പ്രദേശില്‍ ഹാമിര്‍പ്പൂര്‍ ജില്ലയിലെ സുമേര്‍പൂരിലാണ് സംഭവം. ചടങ്ങിനെത്തിയവര്‍ ആകെ പണിപ്പെട്ടിട്ടാണ് വരന്റെ അമ്മയെ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.

യുവതിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹത്തിന് യുവാവിന്റെ വീട്ടുകാര്‍ സമ്മതിക്കാതെ വന്നതോടെ അടുത്തിടെ ഇരുവരും രഹസ്യമായി വിവാഹിതരായി. കാര്യമറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുക്കാന്‍ തയ്യാറായി. യുവാവിന്റെ വീട്ടുകാര്‍ ആരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. സുമേര്‍പൂരിലെ ഒരു ഗസ്റ്റ്ഹൗസില്‍ വച്ചായിരുന്നു വിവാഹം.

വിവാഹക്കാര്യം അറിഞ്ഞെത്തിയ വരന്റെ അമ്മ വേദിയിലേക്ക് പാഞ്ഞെത്തി യുവാവിനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. കറങ്ങുന്ന മണ്ഡപം ആയതിനാല്‍ അടി മുഴുവന്‍ കിട്ടിയത് വധുവിനാണ്. ഈ സമയം വധൂവരന്മാര്‍ പരസ്പരം മാല ചാര്‍ത്തുകയായിരുന്നു.