യുവതിയുടെ മരണം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Keralam News

തിരുവനന്തപുരം: യുവതിയെ ഭർതൃ വീട്ടിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാഞ്ഞിരകുളത്തെ ചാണി കരുമരക്കാല വീട്ടിൽ ഷിബുവിന്റെ ഭാര്യ റാണിയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു പറഞ്ഞുള്ള ആരോപണങ്ങൾ വരുന്നുണ്ട്. തിങ്കളാഴ്ച്ച വൈകീട്ടാണ് റാണിയെ കുഴഞ്ഞു വീണ നിലയിൽ കണ്ടത്.

തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണത്തിൽ റാണിയുടെ ബന്ധുക്കളാണ് ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ശേഷം മൃതദേഹം ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ പരിശോധിച്ചു. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.